Ratheesh (Unni-35), Puthenkattil, Kadakkarapally, 5th ward, was arrested in connection with the murder of his unmarried cousin Harikrishna
ചേര്‍ത്തല: അവിവാഹിതയായ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ കടക്കരപ്പള്ളി അഞ്ചാം വാര്‍ഡില്‍ പുത്തന്‍കാട്ടില്‍ രതീഷിനെ (ഉണ്ണി- 35) പൊലീസ് പിടികൂടി.
യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നു പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കടക്കരപ്പള്ളി പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ് - സുവര്‍ണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ സഹോദരി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്.
കൊലപാതകത്തിനു ശേഷം ചെങ്ങണ്ടയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു രതീഷ്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകം.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രതീഷിന്റെ ഭാര്യ നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. നീതുവിന് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒന്‍പതും വയസ്സുള്ള മക്കളെ രതീഷ് കുടുംബവീട്ടിലേക്കു മാറ്റിയിരുന്നതിനാല്‍ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു സംശയിക്കുന്നു.
ഹരികൃഷ്ണയും രതീഷും തമ്മില്‍ വീട്ടിലെത്തിയ ശേഷം വഴക്കുണ്ടായത് മറ്റൊരു യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധത്തെ ചൊല്ലിയായിരുന്നു. വഴക്കിനിടെ മുഖത്ത് അടിയേറ്റ ഹരികൃഷ്ണ തലയടിച്ചു വീണു. ഇതോടെ ബോധം പോയി. പിന്നാലെ രതീഷ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം മുറ്റത്തേക്ക് വലിച്ചിറക്കിയെങ്കിലും മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു.
പ്രണയത്തിലായിരുന്ന രതീഷും ഹരികൃഷ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പറപ്പെടുന്നു. മറ്റൊരു ബന്ധത്തിലേക്ക് ഹരികൃഷ്ണ പോയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
സാധാരണ ഹരികൃഷ്ണ വരാന്‍ വൈകിയാല്‍ രതീഷ് പോയി കൂട്ടിക്കൊണ്ടു വരികയാണ് പതിവ്. വെള്ളിയാഴ്ച രാത്രി എട്ടര കഴിഞ്ഞിട്ടും ഹരികൃഷ്ണ വീട്ടിലെത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.
ഇടയ്ക്ക് ഹരികൃഷ്ണ ഫോണെടുത്ത് വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. പിന്നീട് ഫോണെടുക്കാതെ വന്നതോടെ രതീഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.
തുടര്‍ന്ന്, മകളെ കാണാനില്ലെന്ന് കാട്ടി ശനിയാഴ്ച വെളുപ്പിന് മാതാപിതാക്കള്‍ പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ രതീഷിനെ കാണാതായതും സംശയം വര്‍ദ്ധിപ്പിച്ചു.
നീതുവിന്റെയും രതീഷിന്റെയും മക്കളെ നോക്കാനായി ഹരികൃഷ്ണ മിക്കപ്പോഴും ഈ വീട്ടിലെത്തിയിരുന്നു. ഇക്കാരണത്താല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
രതീഷിന്റെ വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് ഹരികൃഷ്ണയും അച്ഛനും അമ്മയും താമസിക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറും.
Summary: Ratheesh (Unni-35), Puthenkattil, Kadakkarapally, 5th ward, was arrested in connection with the murder of his unmarried cousin Harikrishna. According to police, the accused confessed to the murder during a dispute over her friendship with a young man. Ratheesh is the husband of Harikrishna's sister Neetu.
COMMENTS