Four people suffocated to death while digging a well at Kundara in Kollam district. The tragedy took place at a 100 feet deep well at Parumpuzha
കൊല്ലം : കൊല്ലം ജില്ലയിലെ കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ, നാലു പേര് ശ്വാസം മുട്ടി മരിച്ചു.
കുണ്ടറ സ്വദേശികളായ രാജന് (35), ശിവപ്രസാദ് (24), മനോജ് (32), സോമരാജന് (54) എന്നിവരാണ് മരിച്ചത്.
പരുമ്പുഴ കോവില്‍മുക്കില്‍ 100 അടി താഴ്ചയുള്ള കിണറ്റിലാണ് ദുരന്തമുണ്ടായത്.
ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസംമുട്ടിയതോടെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങി. ഇയാള്‍ക്കും ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് മറ്റു രണ്ടു പേര് കൂടി രക്ഷിക്കാനിറങ്ങി. ഒടുവില്‍ നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനിടെ, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീഴുകയും ചെയ്തു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി.
കിണറ്റില്‍ വിഷവാതകമുണ്ടെന്നാണ് നിഗമനം. കിണര്‍ മൂടാന്‍ ഫയര്‍ഫോഴ്സ് നിര്‍ദ്ദേശിച്ചു.
Summary: Four people suffocated to death while digging a well at Kundara in Kollam district.
The deceased have been identified as Rajan (35), Sivaprasad (24), Manoj (32) and Somarajan (54) of Kundara.
The tragedy took place at a 100 feet deep well at Parumpuzha Kovilmukku.
Keywords: Suffocate, Well,t Kundara, Kollam district, Rajan, Sivaprasad, Manoj, Somarajan, Parumpuzha , Kovilmukku
COMMENTS