Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജി. 2021 ആഗസ്റ്റില്‍ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
കോവിഡ് മഹാമാരി കാരണം കേസിന്റെ വിചാരണ നടപടികള്‍ തടസപ്പെട്ടെന്ന് കാട്ടിയാണ് സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും അത് ഉടന്‍ തന്നെ ഷെഡ്യൂള്‍ ചെയ്യുമെന്നും സുപ്രീംകോടതിയെ അറിയിച്ചു.
Keywords: Actress attacked case, Kochi, Supreme court,
COMMENTS