കൊച്ചി: കോവിഡ് രോഗികളുടെ മുറി വാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ...
കൊച്ചി: കോവിഡ് രോഗികളുടെ മുറി വാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ചെറിയ ഇളവുകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും ഇത് ശരിയായ തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി. അതോടെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതിയില്‍ സമ്മതിച്ച സര്‍ക്കാര്‍ തിരുത്തി പുതിയ ഉത്തരവിറക്കുമെന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
COMMENTS