കൊച്ചി: വയാനാട് മുട്ടില്‍ തടിമുറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നുമുള്ള പ്രതികളുടെ ആവശ്യം തള്ള...
കൊച്ചി: വയാനാട് മുട്ടില്‍ തടിമുറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നുമുള്ള പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി.
കേസ് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചുമാറ്റിയതെന്നും കാണിച്ച് കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജോ അഗസ്റ്റിനും നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് പ്രതികള്‍ വനം കൊള്ള നടത്തിയതെന്നും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്ക്കും ഇതില്‍ പങ്കുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിന്റെ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും അതിനാല്‍ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Keywords: High court, Rosewood smuggling case, Stay, Government
COMMENTS