തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത...
തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്. ഇതു സംബന്ധിച്ച് തിരുവന്തപുരം റൂറല്‍ എസ്.പിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക അവരുടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തലേദിവസം അവര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു.
സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയായിരുന്നു പരാതി.
പ്രിയങ്കയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നു കാട്ടി സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവായി ഉണ്ണി പ്രിയങ്കയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും കൈമാറിയിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ളതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഹോദരന്റെ പരാതിയില്‍ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജു, ഇടി, ആട് 2, ജനമൈത്രി, മന്ദാരം, സച്ചിന് തുടങ്ങിയ സിനിമകളിലൂടെ സിനിമയില്‍ സജീവമായ നടനാണ് ഉണ്ണി.പി.ദേവ്.
Keywords: Rajan P Dev, Son, Priyanka, Suicide
COMMENTS