മുംബൈ: ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയ ട്വീറ്റ് പങ്കുവച്ച നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്ത് ട്വ...
മുംബൈ: ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയ ട്വീറ്റ് പങ്കുവച്ച നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ബംഗാളില്‍ രാഷ്ട്രപതി ഭരണം വരണമെന്ന ഹാഷ്ടാഗോടെ നടി പങ്കുവച്ച ട്വീറ്റാണ് വിവാദമായത്.
മംമ്ത ബാനര്‍ജി ബംഗാളിനെ മറ്റൊരു കശ്മീരാക്കി മാറ്റുന്നു എന്നതായിരുന്നു കങ്കണയുടെ ആരോപണം. 2000 ല്‍ ഗുജറാത്തില്‍ കാട്ടിയതു പോലെ ബംഗാളില്‍ മംമ്ത ബാജര്ജിയെ മെരുക്കാന്‍ വിശ്വരൂപം പുറത്തെടുക്കൂ എന്നായിരുന്നു കങ്കണ ആഹ്വാനം ചെയ്തത്.
ഈ വാക്കുകള്‍ ബംഗാളിലും മറ്റും വലിയ വിവാദമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നാണ് ട്വിറ്റര്‍ നടപടി. എന്നാല്‍ ഈ നടപടി ജനാധിപത്യത്തിന്റെ മരണമെന്നായിരുന്നു നടിയുടെ പ്രതികരണം.
Keywords: Twitter, account, Suspended, Bengal election
COMMENTS