അഭിനന്ദ് ന്യൂഡല്‍ഹി: 2008 ല്‍ നടന്ന ഭൂമിയിടപാടിന്റെ പേരില്‍ 2018ല്‍ സോണിയാ ഗാന്ധിയുടെ മരുമകനെതിരേ കേസെടുത്തത് രാഷ്ട്രീയമായി ബിജെപിക്ക്...
അഭിനന്ദ്
എണ്ണ വില നാള്‍ക്കുനാള്‍ കുത്തനെ ഉയരുകയും നോട്ടു നിരോധനത്തിന്റെ പിന്നാമ്പുറ വാര്‍ത്തകള്‍ ആര് ബി ഐ തന്നെ പുറത്തുവിടുകയും റാഫേല്‍ ഇടപാടു കേസ് കോണ്‍ഗ്രസ് പാര്‍ട്ടി വലിയൊരു രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്ത പശ്ചാത്തലത്തിലാണ് വാദ്രയ്ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പഴയ ആര്‍എസ്എസ് പ്രചാരകനായ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഹര്യാനയുടെ പൊലീസാണ് കേസെടുത്തിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. എഫ് ഐ ആര് ഇത്രയും വൈകിയതെന്തെന്ന ചോദ്യത്തിനു പൊലീസിനു വ്യക്തമായ ഉത്തരമില്ല.
കോണ്‍ഗ്രസുകാരനായ മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ഗുരുഗ്രാമില്‍ 7.5 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി വിഭജിച്ച് 55 കോടി രൂപയ്ക്കു വിറ്റെന്നതാണ് കേസിന് ആധാരം.
ആരോപണം നിഷേധിച്ച വാദ്ര, ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് ഉന്നമിട്ടുള്ള രാഷ്ട്രീയക്കളിയാണെന്നു പറയുകയും ചെയ്തു.
Keywords: Congress Party, Robert Vadra, Sonia Gandhi, Rahul Gandhi, BJP
ന്യൂഡല്‍ഹി: 2008 ല്‍ നടന്ന ഭൂമിയിടപാടിന്റെ പേരില്‍ 2018ല്‍ സോണിയാ ഗാന്ധിയുടെ മരുമകനെതിരേ കേസെടുത്തത് രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യില്ലെന്നു നിരീക്ഷകരുടെ അഭിപ്രായം.

COMMENTS