ചിയാങ് റായ്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ, സുരക്ഷിതരായി പുറത്തെത്തിയവരുട...
ചിയാങ് റായ്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ, സുരക്ഷിതരായി പുറത്തെത്തിയവരുടെ എണ്ണം എട്ടായി.
ഇവരെ പുറത്തെത്തിച്ച വിവരം നേവി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചു കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രക്ഷപ്പെടുത്തി കൊണ്ടുവന്ന കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെ പോലും കാണാന്‍ ഇവരെ അനുവദിച്ചിട്ടില്ല. കുട്ടികള്‍ക്ക് അണുബാധ ഏല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് അവരെ മാറ്റിയിരിക്കുന്നത്.
രക്ഷാദൗത്യത്തിനിടെ അപകടത്തില്‍ മരിച്ച സമന്‍ കുനാന്‍ എന്ന മുങ്ങല്‍ വിദഗ്ദ്ധന്റെ മൃതദേഹം അന്ത്യോപചാരമര്‍പ്പിച്ചു മാറ്റുന്നു
വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ അക്കാദമിയിലെ കോച്ചും 12 കുട്ടികളും ജൂണ്‍ 23 നാണ് ഗുഹയില്‍ അകപ്പെട്ടത്. ഗുഹ സന്ദര്‍ശിക്കാനെത്തിയ ഇവര്‍ അപ്രതീക്ഷിത മഴയെ തുടര്‍ന്ന് കൂടുതല്‍ അകത്തേക്ക് പോവുകയായിരുന്നു.
നാലു കിലോ മീറ്ററോളം അകത്തു പോയ കുട്ടികളും കോച്ചും ഒടുവില്‍ പാറപ്പുറത്ത് അഭയം തേടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദൗത്യമാണ് നടക്കുന്നത്.
COMMENTS