2400 അടിടായി ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ഇടുക്കിയില്‍ ഷട്ടര്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി കമ്മിഷണര്‍ കൊടുത്തിരിക്കുന്ന നിര്‍ദ...
2400 അടിടായി ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ഇടുക്കിയില്‍ ഷട്ടര്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി കമ്മിഷണര്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ഡാമിന്റെ സംഭരണശേഷി 2403 ആണ്. സംഭരണശേഷിയുടെ 91.06 ശതമാനം ജലമാണ് ഇപ്പോഴുള്ളത്
സ്വന്തം ലേഖകന്‍
പൈനാവ്: ഇടുക്കിയില്‍ സന്നാഹങ്ങളെല്ലാം സജ്ജമാണെങ്കിലും ഡാം ഉടനടി തുറക്കേണ്ടി വരില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഉടന്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് ഡാം സേഫ്റ്റി കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.
2400 അടിടായി ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ഷട്ടര്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി കമ്മിഷണര്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ഡാമിന്റെ സംഭരണശേഷി 2403 ആണ്. സംഭരണശേഷിയുടെ 91.06 ശതമാനം ജലമാണ് ഇപ്പോഴുള്ളത്.
പദ്ധതി പ്രദേശത്ത് ഇടയ്ക്ക് ശക്തി കൂടിയും കുറഞ്ഞുമാണ് മഴ ഇപ്പോള്‍ പെയ്യുന്നത്. മുന്‍ ദിവസങ്ങളിലെപ്പോലെ ശക്തമായ നീരൊഴുക്കുമില്ല. 17 മണിക്കൂറുകൊണ്ട് അര അടി മാത്രമാണ് ജലം ഉയര്‍ന്നത്. ഇതു തന്നെയാണ് തിരക്കിട്ട് തുറക്കേണ്ടിവരില്ലെന്ന സൂചന നല്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴിന് 2395.28 ആയിരുന്ന ജലനിരപ്പ് രാത്രി 2395.7 അടിയായി. ജലനിരപ്പ് 2397 പിന്നിട്ടാല്‍ ട്രയല്‍റണ്‍ നടത്തും. അതു കഴിഞ്ഞു മാത്രമേ തുറക്കുന്നതിനുക്കെുറിച്ച് ആലോചിക്കൂ. മന്ത്രി മാത്യു ടി തോമസ് ഇടുക്കി കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച 36.6 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. മൂലമറ്റത്ത് അഞ്ച് ജനറേറ്ററുകളില്‍നിന്നുമായി 15.051 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് കഴിയുന്നത്ര ജലം പുറന്തള്ളുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഡാം സൈറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ചെറുതോണി ഡാം ഗേറ്റില്‍തന്നെയാണ് കണ്‍ട്രോള്‍ റൂം. ഓരോമണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് നോക്കുന്നുണ്ട്.
Keywords: Idukki Dam, Rainfall, Dam, Painavu
COMMENTS