ന്യൂഡല്‍ഹി: മുന്‍മന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ബി.ജെ.പി...
ന്യൂഡല്‍ഹി: മുന്‍മന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
ബി.ജെ.പി നേതാവ് നോബിള്‍ മാത്യു നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായശേഷം പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാമെന്നും കോടതി അറിയിച്ചു.
വിധി സ്വാഗതാര്‍ഹമാണെന്ന് കെ.എം മാണി പ്രതികരിച്ചു.
COMMENTS