തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് പറഞ്ഞു. ജീവനക്കാരുട...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാരിന് ബാധ്യതയായി മാറുകയാണ്.
സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് ഇനി സംസ്ഥാനത്ത് കൊണ്ടുവരേണ്ടതെന്ന് ഗീത ഗോപിനാഥ് വ്യക്തമാക്കി. ജി.എസ്.ടി വഴി കേരളത്തിന് നേട്ടമുണ്ടാകുമെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും അവര്‍ ആവര്‍ത്തിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകസംഘത്തിലും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറുമായും പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായത്.
COMMENTS