ഇന്‍ഡോര്‍ : ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്ര സ്‌കോര്‍ കുറിക്കാനുള്ള അവസരം മൂന്നു റണ്‍സ് അകലെ ഇന്ത്യയ്ക്കു നഷ്ടമായി. അഞ്ചു വിക്കറ്റിന് ...
ഇന്‍ഡോര്‍ : ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്ര സ്‌കോര്‍ കുറിക്കാനുള്ള അവസരം മൂന്നു റണ്‍സ് അകലെ ഇന്ത്യയ്ക്കു നഷ്ടമായി.
അഞ്ചു വിക്കറ്റിന് 260 റണ്‍സാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരേ തന്നെ ഓസ്‌ട്രേലിയ കുറിച്ച 263 റണ്‍സാണ് ലോക റെക്കോഡ്.
നാല് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്ത നുവാന്‍ പ്രദീപായിരുന്നു ലങ്കന്‍ നിരയിലെ ഏറ്റവും വലിയ ദുരന്തം.
43 പന്തില്‍ 118 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് റണ്‍വേട്ട മുന്നില്‍ നിന്നു നയിച്ചത്.
ലോകേഷ് രാഹുല്‍ 49 പന്തില്‍ 89 റണ്‍സെടുത്തു. 21 പന്തില്‍ 28 റണ്‍സെടുത്ത എംഎസ് ധോണിയും സ്വന്തം റോള്‍ നിര്‍വഹിച്ചു.
ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. മനീഷ് പാണ്ഡേ ഒരു റണ്ണും ദിനേഷ് കാര്‍ത്തിക് അഞ്ചു റണ്ണുമെടുത്തു.
35 പന്തില്‍ 101 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ അത്ഭുതം സൃഷ്ടിച്ചു.
ഇതിനൊപ്പം ഇന്ത്യ 12 ഓവറില്‍ നൂറു കടന്ന് മുന്നേറ്റം കുറിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ കുറിച്ച 35 പന്തില്‍ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്.
43 പന്തില്‍ 118 റണ്‍സെടുത്ത് രോഹിത് പുറത്താവുകയായിരുന്നു. 12 ഫോറും പത്തു സിക്‌സറും അടങ്ങിയതായിരുന്നു വിസ്‌ഫോടനം സൃഷ്ടിച്ച ആ ഇന്നിംഗ്‌സ്.
ഈ മത്സരം ഇന്ത്യയ്ക്കു തന്നെയെന്ന് അടിവരയിടുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
COMMENTS