മൊഹാലി: ധര്‍മശാലയിലെ തോല്‍വിക്ക് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ട് ശ്രീലങ്കയെ 141 റണ്‍സിനു പരാജയപ്പെടുത്തി. ഏകദിത്തില്‍ മൂന്...
മൊഹാലി: ധര്‍മശാലയിലെ തോല്‍വിക്ക് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ട് ശ്രീലങ്കയെ 141 റണ്‍സിനു പരാജയപ്പെടുത്തി.
ഏകദിത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിക്കൊണ്ട് താത്കാലിക ക്യാപ്ടന് രോഹിത് ശര്‍മ ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
സ്കോര്‍: ഇന്ത്യ 50 ഓവറില്‍ നാലിന് 392. ശ്രീലങ്ക 50 ഓവറില്‍ എട്ടിന് 251
രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്ത് പരാജയം സമ്മതിച്ചു. ഇന്ത്യ പരമ്പരയില്‍ 1 1ന് സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തി.
153 പന്തില്‍ നിന്നാണ് ശര്‍മ 208 റണ്‍സ് തിരച്ചത്. 13 ബൗണ്ടറികളും 12 സിക്സും നിറം ചാര്‍ത്തിയതായിരുന്നു ശര്‍മയുടെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി.
ഓപ്പണര്‍ ശിഖര്‍ ധവാന് (68), പകുതി മലയാളിയായ ശ്രേയസ് അയ്യര്‍ (88) എന്നിവരും രോഹിതിനു പിന്തുണയേകി.
132 പന്തില്‍ 111 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ് ലങ്കന്‍ നിരയില്‍ പുറത്താകാതെ നിന്നുവെങ്കിലും മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
യുസ്വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ലഹിരു തിരിമാന്നയെ പുറത്താക്കി ആദ്യ ഏകദിനം കളിച്ച തമിഴ് താരം വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടു.
COMMENTS