ലാഹ്‌ലി: ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും ഹരിയാനയെ തോല്‍പ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്...
ലാഹ്‌ലി: ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും ഹരിയാനയെ തോല്‍പ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍: ഹരിയാന ഒന്നാം ഇന്നിംഗ്‌സ് 208, രണ്ടാം ഇന്നിംഗ്‌സ് 173. കേരളം ഒന്നാം ഇന്നിംഗ്‌സ് 389.
10 വര്‍ഷത്തിനു ശേഷമാണ് കേരളം രഞ്ജിയില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ഗ്രൂപ്പില്‍ 31 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്.
83/5 എന്ന നിലയിലായിരുന്നു ഹരിയാന അവസാന ദിനം ആരംഭിച്ചത്. രജത് പലിവാള്‍ (34), ക്യാപ്റ്റന്‍ അമിത് മിശ്ര (40) പുറത്തായതോടെ ഹര്യാനയുടെ പതനം ഉറപ്പായിരുന്നു.
മൂന്ന് വിക്കറ്റ് വീതം നേടിയ നിധീഷ് എം.ഡി, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിനു സ്വപ്‌നതുല്യമായ നേട്ടമുണ്ടാക്കിക്കൊടുത്തത്. ബേസില്‍ തന്പി രണ്ടു വിക്കറ്റ് നേടി.
COMMENTS