മലപ്പുറം: സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് ആരോപണം. കക്കാടംപൊയിലിലാണ് വാട്ടര്‍ തീ...
മലപ്പുറം: സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് ആരോപണം. കക്കാടംപൊയിലിലാണ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ദുരന്ത നിവാരണ വകുപ്പ് അപകട സാധ്യത കൂടിയ പ്രദേശമെന്ന് രേഖപ്പെടുത്തിയ സ്ഥലമാണിത്.
ഇവിടുത്തെ മലമടക്കുകളിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള പ്രദേശമാണിത്. ഇവിടെ ഒരു മഴക്കുഴി പോലും പാടില്ല. ഇതു കാറ്റില്‍പ്പറത്തിയാണ് പാട്ടര്‍ തീണ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
യുഡിഎഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയാണ് പാര്‍ക്കിന് അനുമതി നല്‍കിയത്. പഞ്ചായത്ത് ഉപസമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും ഉള്‍പ്പെട്ടതായിരുന്നു ഉപസമിതി.
അതിനിടെ വാട്ടര്‍ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടണ്ടന്നാണ് പഞ്ചായത്തിന്റെ തീരുമാനം. എംഎല്‍എ പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഉപസമിതിയെ ചുമതലപ്പെടുത്തി. ഉപസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.
Tags: Kerala. P.V.Anwar, WaterThemePark, CPM, Panchayath, Koodaranji

COMMENTS