കന്നഡ താരം സഞ്ജന ഗാല്‍റാണിയുടെ, ചിത്രത്തില്‍ നിന്നു വെട്ടിമാറ്റിയ നഗ്നരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തില്‍ തന്നെ പഴി...
കന്നഡ താരം സഞ്ജന ഗാല്‍റാണിയുടെ, ചിത്രത്തില്‍ നിന്നു വെട്ടിമാറ്റിയ നഗ്നരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തില്‍ തന്നെ പഴിക്കുന്നവര്‍ക്കെതിരേ നടി രംഗത്തുവന്നു.
മലയാളത്തിലെ പ്രിയതാരങ്ങളിലൊരാളായ നിക്കി ഗില്‍റാണിയുടെ അനുജത്തിയാണ് സഞ്ജന.
കന്നഡ ചിത്രമായ ദണ്ഡുപാളയ (2) ലെ രംഗങ്ങളാണ് പ്രചരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു രംഗങ്ങള്‍ നീക്കംചെയ്തത്.
ചൊവ്വാഴ്ച മുതലാണ് രംഗങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. സിനിമയുടെ കഴിഞ്ഞ ആഴ്ച കര്‍ണാടകത്തില്‍ റിലീസ് ചെയ്തിരുന്നു.
സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വെട്ടിമാറ്റിയ രംഗങ്ങളാണ് പ്രചരിക്കുന്നത്. സജ്ജനയുടെ കഥാപാത്രത്തെ വിവസ്ത്രയാക്കി പൊലീസ് സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് പുറത്തായത്.
ബംഗളുരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള സ്ഥലമാണ് ദണ്ഡുപാളയം. അവിടുത്തെ ഗുണ്ടാസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
രംഗം പുറത്തായപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് സഞ്ജനയെയാണ്. ഇത്തരമൊരു രംഗത്തില്‍ താരം അഭിനയിച്ചതെന്തിനാണെന്നാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്.
കഌപ് സംപ്രേഷണം ചെയ്തു നാട്ടുകാരെയെല്ലാം കാട്ടിയ ശേഷം സദാചാരം പറയുന്ന മാധ്യമങ്ങള്‍ക്കെതിരേ സഞ്ജന പൊട്ടിത്തെറിക്കുക തന്നെ ചെയ്തു.
COMMENTS