സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മൊഴിയെടുക്കലിനു രണ്ടു ദിവസം മുന്‍പ് സംവിധായകന് നാദിര്‍ഷായ്ക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചോദ്യ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മൊഴിയെടുക്കലിനു രണ്ടു ദിവസം മുന്‍പ് സംവിധായകന് നാദിര്‍ഷായ്ക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചോദ്യം ചെയ്യലിനെക്കുറിച്ചു പരിശീലനം നല്‍കിയിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അതീവഗൗരവത്തിലെടുക്കുന്നു.
ഈ പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് നാദിര്‍ഷാ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും പിടിച്ചുനിന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പൊലീസിന്റെ രീതികളും വരാവുന്ന ചോദ്യങ്ങലും അതിനു നല്‍കേണ്ട മറുപടികളുമെല്ലാം ഈ ഉദ്യോഗസ്ഥന് നാദിര്‍ഷായെ പഠിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 26നാണ് നാദിര്‍ഷായ്ക്കു വൈറ്റിലയില്‍ വച്ചു പരിശീലനം കൊടുത്തത്. ഇതോടെ തന്നെ തങ്ങളെ ഏതു നിമിഷവും പൊലീസ് വിളിപ്പിച്ചേക്കുമെന്ന് നാദിര്‍ഷായും ദിലീപും ഉറപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്.
അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിനെ നേരിടാന്‍ ഇരുവരും മാനസികമായി സജ്ജരായിരുന്നു.
ഉദ്യോഗസ്ഥനും നാദിര്‍ഷായും ഒരു മൊബൈല്‍ ടവറിനു കീഴില്‍ വരുന്നതിന്റെ റെക്കോഡ് മുതല്‍ നാദിര്‍ഷാ കാണാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ വരെ പൊലീസിന്റെ പക്കലുണ്ട്.
ഈ വിവരം രാത്രി തന്നെ ഡിജിപി ടിപി സെന്‍കുമാറിനു റിപ്പോര്‍ട്ടായി കിട്ടി. പക്ഷേ, താന്‍ വിരമിക്കാന്‍ ഇരിക്കുന്നതിനു തൊട്ടു മുന്‍പ് ഉദ്യോഗസ്ഥന്റെ പണി തെറിപ്പിച്ചെന്ന പേരുദോഷമുണ്ടാക്കേണ്ടെന്നു കരുതി സെന്‍കുമാര്‍ മൗനം പാലിക്കുകയായിരുന്നു.
ഈ ഉദ്യോഗസ്ഥനും സെന്‍ കുമാറും തമ്മില്‍ കടുത്ത പോരിലുമായിരുന്നു. ഉദ്യോഗസ്ഥനാവട്ടെ സര്‍ക്കാരിനു വളരെ വേണ്ടപ്പെട്ടയാളും. താന്‍ നടപടിയെടുത്താലും സര്‍ക്കാര്‍ ഇയാളെ രക്ഷിക്കുമെന്ന സംശയവും സെന്‍ കുമാറിനുണ്ടായിരുന്നു. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് പിന്‍ഗാമിക്കായി മാറ്റിവച്ചു സെന്‍കുമാര്‍ പടിയിറങ്ങുകയായിരുന്നു.
ഇതിന്റെ രണ്ടാമത്തെ ദിവസം നാദിര്‍ഷായെയും ദിലീപിനെയും ചോദ്യം ചെയ്യലിന് എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ പരിശീലനം കൊടുത്തിരുത് മറ്റൊരു എഡിജിപി ആയിരുന്നതിനാല്‍ നാദിര്‍ഷായ്ക്കു തുടക്കത്തില്‍ സംസാരിച്ചുനില്ക്കാനായി എന്നാണ് പൊലീസ് പറയുന്നത്.
പക്ഷേ, തെളിവു സഹിതം ചോദ്യങ്ങല്‍ വന്നപ്പോള്‍ നാദിര്‍ഷാ പതറിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.
എന്നല്‍, ഉദ്യോഗസ്ഥനുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്നും പെരുന്നാളിനു വീട്ടില്‍ പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ അദ്ദേഹത്തിനു കൊടുക്കാനാണ് പോയതെന്നും എന്തൊക്കെയാണ് കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് ഉദ്യോഗസ്ഥന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും നാദിര്‍ഷാ പറയുന്നു.
COMMENTS