സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറിലിട്ടു നടിയെ പീഡിപ്പിച്ച സംഭവം നടന്‍ ദിലീപിനു നേരത്തേ അറിയാമായിരുന്നുവെന്ന് മുഖ്യപ്രതി ...
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറിലിട്ടു നടിയെ പീഡിപ്പിച്ച സംഭവം നടന്‍ ദിലീപിനു നേരത്തേ അറിയാമായിരുന്നുവെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോടു പറഞ്ഞു.ഇതോടെ, ദിലീപിനെതിരായ കുരുക്കു മുറുകുകയാണ്. എന്നാല്‍, താന്‍ പള്‍സര്‍ സുനിയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടുകൂടിയില്ലെന്നാണ് ദിലീപ് പറയുന്നത്. അതിനാല്‍, ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിക്കുന്ന തെളിവുകള്‍ തിരയുകയാണ് പൊലീസ്. ഇത്തരത്തില്‍ തെളിവു കിട്ടിയാല്‍ അന്വേഷണം ദിലീപിലേക്കും എത്തിക്കാനും ആലോചനയുണ്ട്.
എന്നാല്‍, ദിലീപിനെ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹത്തെപ്പോലെ പൊതു സമ്മതനായ ഒരു നടനെ ചോദ്യം ചെയ്യുന്നതിനുള്‍പ്പെടെ ഉന്നത അനുമതി ആവശ്യമാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇതു പക്ഷേ, പൊലീസിന്റെ തന്ത്രമായും വ്യാഖ്യാനമുണ്ട്. കാരണം ദിലീപ് ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് ഉള്ളത്. അദ്ദേഹം നാട്ടിലെത്തിയാല്‍ പൊലീസിന് വേണമെങ്കില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എളുപ്പമാണ്. ഇതു കണക്കുകൂട്ടിയാണോ പൊലീസ് ഇങ്ങനെ ഒരു നിലപാടെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല.
പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ നാലു തവണ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലലാണ് ദിലീപിനെ ബന്ധപ്പെടുത്തി ഇയാള്‍ സംസാരിച്ചത്. ദിലീപിന് അയച്ച കത്തിലെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സുനി ആവര്‍ത്തിക്കുകയും ചെയ്തു.
ഇതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരായിരിക്കുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത വിഷ്ണു, സനല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിച്ചാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്തത് താനാണെന്ന് വിഷ്ണു പൊലീസിനോടു സമ്മതിച്ചു. പുതിയ ഷൂസ് വാങ്ങി അതിന്റെ അടിഭാഗം മുറിച്ച് അതിനകത്ത് ഫോണ്‍ കയറ്റിവച്ചാണ് പള്‍സര്‍ സുനിക്ക് ജയിലില്‍ എത്തിച്ചുകൊടുത്തത്. ഈ ഫോണ്‍ ഉപയോഗിച്ചാണ് പള്‍സര്‍ സുനി ദിലീപിന്റെ ഡ്രൈവറെയും സംവിധായകന്‍ നാദിര്‍ഷായേയും വിളിച്ചത്. സിനിമയിലെ മറ്റു പല പ്രമുഖരെയും ഈ ഫോണ്‍ ഉപയോഗിച്ചു പള്‍സര്‍ സുനി ജയിലില്‍ നിന്നു വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
Tags: Pulsar Suni, Dileep, rap in car, Kochi, Tamil Nadu, jail, Vishnu, Sanal, Magistrate, Nadirsha, phone, police
COMMENTS