Search

രാഹുല്‍ ഗാന്ധിയുമായി ഇത്രയേറെ അടുപ്പമുള്ള ഈ പെണ്‍കുട്ടി ആരാണ് ?
മുകളിലെ ചിത്രം ശ്രദ്ധിച്ചോ. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇത്രയേറെ അടുപ്പമുള്ള ഈ പെണ്‍കുട്ടി ആരാണെന്നു സംശയമായോ?

സംശയമൊന്നും വേണ്ട. രാഹുലുമായി ഉറ്റ ആത്മബന്ധുമുള്ള ഈ പതിനാലുകാരി ഗാന്ധി കുടുംബത്തിലെ തന്നെ അംഗമാണ്. രാഹുലിന്റെ സ്വന്തം അനന്തരവള്‍. പ്രിയങ്ക വാദ്രയുടെ മകള്‍ മിരായ വാദ്ര.

അടുത്തിടെയായി രാഹുല്‍ പങ്കെടുക്കുന്ന ചില പൊതു ചടങ്ങുകളില്‍ മിരായയും എത്താറുണ്ട്. അമ്മാവനുമായുള്ള ആത്മബന്ധം തന്നെയാണ് കാരണം.

ഇന്ദിര, രാജീവ് ഗാന്ധി ജയന്തി ദിനങ്ങളില്‍ അമ്മാവന്റെ ഒപ്പമായിരുന്നു മിരായ. മകളെപ്പോലെ തന്നെയാണ് രാഹുല്‍ അനന്തരവളെ കൊണ്ടുനടക്കുന്നതും.കുടുംബത്തില്‍ എല്ലാവരും രാഷ്ട്രീയത്തിലേക്ക് താത്പര്യം കാട്ടുമ്പോള്‍ മിരായ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ താരമാണ് മിരായ. ദേശീയ തലത്തില്‍ പല സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലും മിരായ പങ്കെടുത്തിട്ടുണ്ട്.

ഇതേസമയം, മിരായയുടെ സഹോദരന്‍ റെയ്ഹാന്‍ വാദ്ര ഇതിനകം തന്നെ തന്റെ വഴി രാഷ്ട്രീയമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഡെറാഡൂണിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് മിരായ പഠിക്കുന്നത്. എസ്പിജി സുരക്ഷയില്‍ കഴിയുമ്പോഴും മിരായ സ്‌പോര്‍ട്‌സ് നന്നായി ആസ്വദിക്കുന്നു.
Notice the image above. Who is this girl who is so close to Congress vice president Rahul Gandhi?

No doubt. She is a member of the Gandhian family, who has a close relationship with Rahul. Rahul's own nephew. Priyanka Vadra's daughter Miyara Vadra.

When everyone in the family is interested in politics, Miyara chose  another way. She is a basketball player.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രാഹുല്‍ ഗാന്ധിയുമായി ഇത്രയേറെ അടുപ്പമുള്ള ഈ പെണ്‍കുട്ടി ആരാണ് ?