Search

ബേനസീര്‍ ഭൂട്ടോ കുത്തഴിഞ്ഞ രതിജീവിതത്തിനുടമ, സെക്‌സ് പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യം, അറിയാക്കഥകളുമായി പുസ്തകംപാകിസ്ഥാനിലെ എക്കാലത്തെയും വലിയ ജനകീയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോ ലണ്ടനിലും ദുബായിലും സെക്‌സ് പാര്‍ട്ടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പുസ്തകം.

ബേനസീര്‍ തന്നെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും പങ്കാളികളെ കൈമാറുന്ന സെക്‌സ് പാര്‍ട്ടികളില്‍ പതിവായി പോവുകയും ചെയ്യുമായിരുന്നുവെന്നും 'ഇന്‍ഡീസെന്റ് കറസ്‌പോണ്ടന്‍സ്: ബേനസീര്‍ ഭൂട്ടോസ് സീക്രട്ട് സെക്‌സ് ലൈഫ്' എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്താവ് റോഷന്‍ മിര്‍സ പറയുന്നു.

ജൂണ്‍ 21 ന് ബേനസീറിന്റെ 64ാം ജന്മദിനം ആഘോഷിക്കാന്‍ അവരുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) തയ്യാറെടുക്കുന്നതിനിടയിലാണ് പുസ്തകം വീണ്ടും ചര്‍ച്ചാവിഷയമാവുന്നത്.

പാകിസ്ഥാനിലെ പതിനൊന്നാം പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. പാകിസ്ഥാനെ ജനാധിപത്യത്തിന്റെ വഴിയില്‍ മുന്നോട്ടു നയിക്കാന്‍ ഏറ്റവുമധികം ശ്രമിച്ച നേതാവും ബേനസീര്‍ തന്നെ.

തന്റെ പകുതി പ്രായം മാത്രമുള്ള  ഒമര്‍ എന്ന മൊറോക്കന്‍ യുവാവായിരുന്നു ബേനസീറിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് എന്നു പുസ്തകം പറയുന്നു. പാകിസ്ഥാന്റെ അമേരിക്കന്‍ അംബാസഡറായിരുന്ന ഷെറി റഹ്മാനും ബേനസീറും തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. രതി പാര്‍ട്ടികളിലേക്ക് ബേനസീറിനെ ഏറ്റവും അടുപ്പിച്ചതും ഷെറി ആയിരുന്നത്രേ. ഷെറിക്കും പ്രിയപ്പെട്ടവനായിരുന്നു ഒമര്‍ എന്നും പുസ്തകം പറയുന്നു.

ബേനസീര്‍ ഭൂട്ടോ കറാച്ചിയില്‍ 1953ലാണ് ജനിച്ചത്. കറാച്ചിയിലും റാവല്‍പിണ്ടിയിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. അമേരിക്കന്‍ യാത്രയാണ് ബേനസീറിന്റെ ജീവിതരീതിയും ജീവിത വീക്ഷണവും മാറ്റിമറിച്ചത്. 1973 ല്‍ ഹാര്‍വാര്‍ഡില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായ നാലു വര്‍ഷങ്ങള്‍' എന്നാണ് അവര്‍ ഹാര്‍വാഡ് കാലത്തെക്കുറിച്ചു പറയുന്നത്. അമേരിക്കയില്‍ കിട്ടിയതും അനുഭവിച്ചതുമായ സ്വാതന്ത്ര്യം പാകിസ്ഥാനിലും യാഥാര്‍ത്ഥ്യമാക്കാനാവുമെന്ന് അവര്‍ മോഹിച്ചിരുന്നു.ഹാര്‍വാഡില്‍ നിന്ന് ഓക്‌സ്ഫഡിലേക്കു വന്നു. 1977 ല്‍ ഓക്‌സ്ഫഡില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ, അച്ഛന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലിയും വധിക്കപ്പെട്ടു. തുടര്‍ന്ന്, ആറു വര്‍ഷത്തോളം ബേനസീര്‍ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. 1984 ല്‍, ഭൂട്ടോയുടെ കുടുംബം ജയില്‍മോചിതരായി. ആരോഗ്യകാരണങ്ങളാല്‍ അവര്‍ ബ്രിട്ടനിലേക്കു പോയി. ബ്രിട്ടനില്‍ നിന്നുകൊണ്ടു തന്നെ പാകിസ്ഥാനി രാഷ്ട്രീയത്തിലും സജീവമായി.ഷെറി റഹ്മാനാണ് യു.കെയിലും ദുബായിലും നിരവധി വിഐപി സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിനെ അവതരിപ്പിച്ചതെന്ന് പുസ്തകം പറയുന്നു. ബിസിനസുകാരും മറ്റു വമ്പന്മാരുമാണ് ഇവിടെ പാര്‍ട്ടികള്‍ക്കെത്തിയിരുന്നത്. ഇതിനിടെ ഭൂട്ടോ കുടുംബം ലണ്ടനില്‍ വാങ്ങിയ വില്ലയിലും ബേനസീര്‍ സെക്‌സ് പാര്‍ട്ടികള്‍ പതിവാക്കിയത്രേ.

ഒമറിന്റെ ഇമെയില്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ശരിയായ തെളിവുകള്‍ ലഭിച്ചതിന് ശേഷമാണ് താന്‍ പുസ്തകം തയ്യാറാക്കിയതെന്ന് റോഷന്‍ മിര്‍സ പറയുന്നു.

2007 ഡിസംബര്‍ 27 ന് ഒരു പ്രചാരണ റാലിക്കിടെ സ്‌ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്.
The book, with its revealing reveals that former Pakistan Prime Minister Benazir Bhutto was an active presence in sex parties in London and Dubai.

Roshan Mirza said, "Benazir himself has been organizing a party and taking part in sex parties that are handing over partnerships." Indecise Correspondence: Benazir Bhutto's Secret Sex Life.

The book is again debunking when Pakistani People's Party (PPP) is preparing to celebrate Benazir's 64th birthday on June 21.

Benazir Bhutto was the 11th Prime Minister of Pakistan. Benazir was the most sought-after leader to lead Pakistan through the path of democracy.

Benazir's biggest weekend was a Moroccan young man who was half his age old, says the book. There was close contact between the Pakistani Ambassador, Sherry Rehman, and Benazir. Sheri was the most closely related to Benazir's ratios.

Tags:  Pakistan Prime Minister, Benazir Bhutto, London ,Dubai, Roshan Mirza , Secret Sex Life, Pakistani People's Party, Pakistan,  Sherry Rehman, vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബേനസീര്‍ ഭൂട്ടോ കുത്തഴിഞ്ഞ രതിജീവിതത്തിനുടമ, സെക്‌സ് പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യം, അറിയാക്കഥകളുമായി പുസ്തകം