Search

നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഭീകരര്‍ അല്ല, പാകിസ്ഥാനി എസ്എസ്ജി കമാന്‍ഡോകള്‍
അഭിനന്ദ്

ന്യൂഡല്‍ഹി: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു പേര്‍ ഭീകരരല്ലെന്നും പാകിസ്ഥാനി സേനയും സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്എസ്ജി) കമാന്‍ഡോകളാണെന്നും സംശയം ബലപ്പെടുന്നു.

പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമായിരുന്നു ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. പാക് സേനയുടെ ആക്രമണത്തിന്റെ മറവില്‍ ഇന്ത്യന്‍ മണ്ണിലേക്കു ഭീകരരെ കടത്തിവിടാനാണ് ശ്രമമെന്നാണ് ആദ്യം കരുതിയത്.

കൃഷ്ണ ഘാട്ടി മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയുടെ 600 മീറ്റര്‍ അകത്താണ് ഏറ്റുമുട്ടല്‍ നടന്നത്. എ.കെ 47 തോക്ക്, തിരകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവ കൊല്ലപ്പെട്ടവരുടെ പക്കലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ തലയില്‍ ഹെഡ് ബാന്‍ഡ് കാമറയും ഘടിപ്പിച്ചിരുന്നു. ഇത് ആക്രമണ രംഗങ്ങള്‍ നേരിട്ടു പകര്‍ത്താനായിരുന്നുവെന്നു കരുതുന്നു. ഇതെല്ലാം ഇവര്‍ ഭീകരരല്ലെന്ന നിഗമനത്തിലേക്കാണ് സേനയെ എത്തിക്കുന്നത്.

ഏറ്റുമുട്ടിലില്‍ മറാത്ത ലൈറ്റ് ഇന്‍ഫന്റ്റിയിലെ രണ്ട് ഭടന്മാരെ ഇന്ത്യയ്ക്കു നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സൈനികര്‍ തങ്ങളെ കണ്ടുവെന്നു മനസ്സിലായപ്പോള്‍ ഭീകരരെ പോലെ വെടിയുതിര്‍ത്തിട്ടു രക്ഷപ്പെടാന്‍ ഇവര്‍ നോക്കിയില്ല. മുഖാമുഖം നിന്ന് ഏറ്റുമുട്ടുകയായിരുന്നു. നല്ല പരിശീലനം ലഭിച്ച സൈനികരാണ് ഇവരെന്ന് ഈ ഏറ്റുമുട്ടലില്‍ തന്നെ സേനയ്ക്കു വ്യക്തമായിരുന്നു.

ഇന്ത്യന്‍ സൈനികരുടെ പട്രോളിങ് രീതികളും സ്ഥലങ്ങളും നിരീക്ഷിച്ച് ആക്രമിക്കാനായി പ്രത്യേകം പരിശീലിപ്പിക്കപ്പെടുന്നവരാണ് പാകിസ്ഥാനി എസ്എസ്ജി കമാന്‍ഡോകള്‍.  കശ്മീര്‍ താഴ് വരയിലേക്ക് ഭീകരരെ കടത്തിവിടുന്നതിന് ഇവര്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

മേയ് ഒന്നിന് കൃഷ്ണഘാട്ടി മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് പട ശിരഛേദം ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഇവിടെ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്.

1950കളുടെ പകുതിയിലാണ് പാകിസ്ഥാന്‍ എസ്.എസ്.ജി.യുടെ ആദ്യ ബറ്റാലിയന്‍ രൂപീകരിച്ചത്. 1999 ല്‍ കാര്‍ഗിലില്‍ ഇന്ത്യന്‍ സൈനികര്‍ ഒഴിഞ്ഞുപോയ പോസ്റ്റുകളില്‍ നുഴഞ്ഞുകയറി ആദ്യ ആക്രമണം നടത്തിയത് എസ്എസ്ജി കമാന്‍ഡോകള്‍ ആയിരുന്നു. പാക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫും ഈ സേനയില്‍ പ്രവര്‍ത്തിച്ചിരുന്നു.


Abhinand,

NEW DELHI: Two persons killed in an encounter in Poonch district of Jammu and Kashmir are suspected to be  the Pakistani army are commandos of the Special Service Group (SSG).

Pakistan's Border Action Team was behind the attack. Initially, the Pakistani Army intended to intimidate the terrorists into the Indian soil under the cover of the attack.

The encounter took place at Krishna Ghati area around 600 meters in the Indian border. AK 47 guns  and grenades were among those who were killed. The headband cameras were also fitted on the head. It is believed to have been used to direct attacks. All this is brought to the conclusion that these are not terrorists.

Pakistani SSG Commandos are trained to monitor and exploit the patrolling methods and locations of Indian soldiers.

Two Indian soldiers were beheaded in Krishnaa ghatti area on May 1. After this incident, the Indian Army is on high alert.

In the mid-1950s, Pakistan created the SSG's first battalion.

Tags: Abhinand,  Poonch,Jammu and Kashmir ,  Special Service Group,
Pakistan, Border Action Team, Army, Krishna Ghati, May, Indian Army, battalion. vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഭീകരര്‍ അല്ല, പാകിസ്ഥാനി എസ്എസ്ജി കമാന്‍ഡോകള്‍