റോയ് പി തോമസ് കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത് മഞ്ജു വാര്യരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കം. നട...
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത് മഞ്ജു വാര്യരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കം.
നടിയെ ആക്രമിച്ച കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടത്തില്‍ മഞ്ജു നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവരെ പുറത്തുകൊണ്ടുവരികയെന്നത് ആക്രമിക്കപ്പെട്ട നടിക്കുള്ളതിനെക്കാള് വാശിയോടെ മഞ്ജു ഏറ്റെടുക്കുകയായിരുന്നു.
വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന മഞ്ജു മുന്‍കൈയെടുത്തു രൂപീകരിച്ചതിനു പിന്നില്‍ പോലും നടി ആക്രമിക്കപ്പെട്ട സംഭവമാണ് പ്രധാന പ്രചോദനമായത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലുള്ള നടന് കാര്യമായ ഇടത് ആഭിമുഖ്യമില്ല. മഞ്ജുവാകട്ടെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് തങ്ങളുടെ സംഘടയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആദ്യം വിശദീകരിച്ചത്.
നടിമാരുടെ ആവശ്യങ്ങള്‍ പലതും ന്യായമാണെന്നു ബോധ്യപ്പെട്ട മുഖ്യമന്ത്രി അവര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. ഇതിന് അനുബന്ധമായി നടി ആക്രമിക്കപ്പെട്ട കേസും സംഘടന മുഖ്യമന്ത്രിക്കു മുന്നിലേക്കു വച്ചു. ഇതോടെ, സംഭവത്തെക്കുറിച്ചു ശക്തവും വ്യക്തവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതിനിടെ, ടിപി സെന്‍ കുമാര്‍ ഡിജിപിയായി വന്നതും കേസിന് വേഗം പകരാന്‍ കാരണമായി. സംഭവത്തില്‍ പിഴവില്ലാത്ത അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി നിര്‍ദ്ദേശിക്കുക കൂടി ചെയ്തതോടെ അന്വേഷണത്തിനു വേഗം കൈവരികയായിരുന്നു. പൊലീസ് ഏതാണ്ട് പുസ്തകം മടക്കിയേടത്തു നിന്നാണ് മഞ്ജു വാര്യര്‍ കേസിനു വീണ്ടും ജീവന് വയ്പ്പിച്ചെടുത്തിരിക്കുന്നത്.
ഇന്ന് ആലുവ പൊലീസ് ക് ളബില് വച്ച് എഡിജിപി ബി സന്ധ്യ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെയാണ് കേസ് വഴിത്തിരിവിലായിരിക്കുന്നത്.
ഇതിനിടെ, വീണ്ടും പ്രമുഖ നടനെതിരേയും നടനായ സംവിധായകനെതിരേയും നടിയുടെ മൊഴിയില്‍ പരോക്ഷപരാമര്ശമുണ്ടെന്നും സൂചനയുണ്ട്.
നടന് തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതാണോ എന്നറിയില്ലെന്നും എന്നാല്‍, നടന് തന്നോടു വൈരാഗ്യമുണ്ടെന്നും തനിക്കു വന്ന പല അവസരങ്ങളും നടന് ഇല്ലാതാക്കിയെന്നും നടി എഡിജിപിയോടു പറഞ്ഞിട്ടുണ്ട്. ഇതു തന്നെ നടനെ ചോദ്യം ചെയ്യാന്‍ ധാരാളമെന്ന നിലപാടിലാണ് പൊലീസ്.
നടിക്കു രക്ഷകനായ സംവിധായകനെതിരേയും ഇപ്പോള്‍ നടി മൊഴി കൊടുത്തിരിക്കുകയാണ്. നടനും സംവിധായകനുമായ ഇദ്ദേഹമാണ് നടിയുടെ യാത്രാവിവരം ഗുണ്ടകള്‍ക്കു നല്‍കിയതെന്ന് സംശയിക്കുന്നതായി നടി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷണത്തില്‍ തെളിയിക്കണമെന്നും നടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇദ്ദേഹത്തെയും ചോദ്യം ചെയ്യേണ്ടിവരുമെന്ന് പൊലീസ് പറയുന്നു.
ഫെബ്രുവരി 17നാണ് അങ്കമാലിക്കും എറണാകുളത്തിനുമിടയില്‍ വച്ച് കാറിലിട്ടു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
നടന് ചോദ്യംചെയ്യപ്പെടുകയും അറസ്റ്റിലാവുകയും ചെയ്താല്‍ അതു മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങള്‍ക്കു കാരണമായേക്കും.
കേസന്വേഷണം കഴിഞ്ഞെന്നു പൊലീസ് വെറുതേ പറഞ്ഞു, പ്രതികള്‍ ഫോണ്‍വിളിയും കത്തെഴുത്തും നടത്തി, കുടുങ്ങി, നടിയെ പീഡിപ്പിച്ച കേസിനു പുതിയ വഴിത്തിരിവ്
Tags: Roy P Thomas, Kochi, Actor Manju Warrier, , CM, TP Senkumar, ADGP B Sandhya , Aluva Police , Ernakulam, Malayalam cinema
COMMENTS