ED raid at Gokulam Gopalan's office
ചെന്നൈ: വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഓഫീസിലാണ് ഇന്നു രാവിലെ മുതല്‍ ഇ.ഡി റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. `എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ചിത്രത്തിന്റെ മറ്റ് പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് വിവരം.
Keywords: Gokulam Gopalan, Chennai, ED, Raid
COMMENTS