ആമസോൺ, ഫ്ലിപ്‍കാർട്ട് കമ്പനികളുടെ വെയർ ഹൗസുകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതരുടെ റെയ്ഡ്. മാനദണ്ഡങ്ങൾ പ്രകാരമുള്ള നിലവാര...
ആമസോൺ, ഫ്ലിപ്‍കാർട്ട് കമ്പനികളുടെ വെയർ ഹൗസുകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതരുടെ റെയ്ഡ്. മാനദണ്ഡങ്ങൾ പ്രകാരമുള്ള നിലവാരം പാലിക്കാത്ത ഉത്പന്നങൾ പിടിച്ചെടുത്തു.
ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി നിലവാരം കുറഞ്ഞ സാധനങ്ങൾ വിറ്റഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിലവാരം കുറഞ്ഞ സാധനങ്ങളുടെ വിൽപനയ്ക്ക് പുറമെ അംഗീകാരമില്ലാത്ത ചില കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുന്നത് കണ്ടെത്തി എന്നാണ് അധികൃതർ അറിയിച്ചത്.
ലക്നൗ, ഗുരുഗ്രാം, ദില്ലി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ആമസോണിനും ഫ്ലിപ്‍കാർട്ടിനും പുറമെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ടെക് വിഷൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലും റെയ്ഡ് നടത്തി.
Key Words: Raid, Amazon, Flipkart
COMMENTS