തെക്കന്‍ ലെബനനിലെ നബാത്തി നഗരത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ...
തെക്കന്‍ ലെബനനിലെ നബാത്തി നഗരത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി എന്‍എന്‍എ ശനിയാഴ്ച അറിയിച്ചു.
ഇരകളെല്ലാം സിറിയന്‍ പൗരന്മാരാണ്, ഇരകളുടെ ഐഡന്റിറ്റി നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തിയ ശേഷം ആക്രമണത്തില്‍ ഇരകളായവരുടെ അന്തിമ കണക്കുകള്‍ പ്രഖ്യാപിക്കുമെന്ന് എന്‍എന്‍എ പറഞ്ഞു.
ഹിസ്ബുല്ല തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന ആയുധ സംഭരണശാല ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Key Words: Israeli Bomb Attack, Lebanon, Children Killed
COMMENTS