ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ നാല്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി മുതല്‍ നടക്കുന്ന ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. ബുഫ്ലിയാസിനടുത്തുള്ള പ്രദേശത്ത് നിന്ന് ജവാന്മാരെ കയറ്റിക്കൊണ്ടുപോകുകയായിരുന്ന വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡികെജി (ദേരാ കി ഗലി), തനമണ്ടി, രജൗരി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു.
രജൗരി-താനമണ്ടി-സുരന്‍കോട്ട് റോഡിലെ സാവ്‌നി മേഖലയില്‍ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ഒരു ട്രക്കും ജിപ്സിയും ഉള്‍പ്പെട്ട വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ശാഖയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Key Words: Military Attck, Poonch,
COMMENTS