തിരുവനന്തപുരം: മുസ്ലിം ലീഗിന്‍െ നേതൃത്വത്തില്‍ കോഴിക്കോട് നടത്താനിരിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എ...
തിരുവനന്തപുരം: മുസ്ലിം ലീഗിന്‍െ നേതൃത്വത്തില്‍ കോഴിക്കോട് നടത്താനിരിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. ഈ മാസം 26 നാണ് റാലി. ഇതുസംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലി സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സാധാരണ പ്രതിഷേധ റാലി അല്ല, ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതല്‍ പലസ്തീന് ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നും ഇന്‍ഡ്യ' മുന്നണിയിലെ കക്ഷികള്‍ എല്ലാവര്ക്കും പലസ്തീന് വിഷയത്തില്‍ ഒരേ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Tharoor, Muslim League, Palestine Solidarity Rally
COMMENTS