Strong earthquake hits New Delhi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനമുണ്ടായി. ഇന്ന് ഉച്ചയ്ക്കു ശേഷം 2.30 ന് അനുഭവപ്പെട്ട ഭൂചലനം 40 സെക്കന്റ് നീണ്ടുനിന്നു. ഡല്‍ഹിയിലെ പല ഭാഗത്തും ഭൂചലനമുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും മറ്റും പുറത്തേക്കോടുകയായിരുന്നു.
അതേസമയം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6 ആണ് രേഖപ്പെടുത്തിയത്. അവിടെ നിന്നും ഇന്ത്യ, ചൈന എന്നിവിടങ്ങളിലും അനുഭവപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
Keywords: Earthquake, New Delhi, Today
COMMENTS