Mathew Kuzhalnadan approached Vigilance
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.
ഇതു സംബന്ധിച്ച് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. താന്‍ മാധ്യമശ്രദ്ധ കിട്ടാനായി ഉന്നയിച്ച ആരോപണമല്ലെന്നും വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പി.വി പിണറായി വിജയന്‍ തന്നെയാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ ഈ പോരാട്ടത്തില്‍ തനിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ആവര്‍ത്തിച്ചു.
അതേസമയം നേരത്തെ പി.വിയെന്നത് താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയല്ല പി.വിയെന്ന് തെളിയിക്കുകയാണെങ്കില്‍ താന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന് മാത്യു കുഴല്‍നാടനും വ്യക്തമാക്കിയിരുന്നു.
Keywords: Mathew Kuzhalnadan MLA, Vigilance, PV
COMMENTS