കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച 12 വയസുകാരിയുള്‍പ്പെടെ മൂന്ന് മരണമാണ് ഇതുവരെ സംഭവിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ അ...
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച 12 വയസുകാരിയുള്‍പ്പെടെ മൂന്ന് മരണമാണ് ഇതുവരെ സംഭവിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ചികിത്സയിലുള്ള നാലു പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2 പേര് വെന്റിലേറ്ററിലാണ്.
മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തും.
Key words: Kalamassery Blast, Kerala
COMMENTS