New Delhi on high alert
ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ കടുത്ത ജാഗ്രതാനിര്‍ദ്ദേശം. ഹമാസ് അനൂകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ഇസ്രയേല്‍ എംബസി, ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍, ജൂതന്മാരുടെ താമസസ്ഥലങ്ങള്‍ എന്നിവക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
അതേസമയം ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ദികളായ 13 പേര് കൊല്ലപ്പെട്ടെന്ന് ഹമാസ് വെളിപ്പെടുത്തി. ഇസ്രയേല്‍ പൗരന്മാരും വിദേശ പൗരന്മാരും ഉള്‍പ്പടെ നൂറ്റി അന്‍പതോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്.
ഇതോടെ ഇസ്രയേല്‍ - ഹമാസ് യുദ്ധം കടുക്കാനാണ് സാധ്യത. ഇസ്രയേല്‍ ഉടന്‍ തന്നെ കരയുദ്ധം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി വടക്കന്‍ ഗാസയിലെ 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഒഴിപ്പിക്കല്‍ അപ്രായോഗികമെന്നാണ് യു.എന്‍ പ്രതികരിച്ചത്.
Keywords: Israel - Hamas war, New Delhi, Alert
COMMENTS