ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ നേപ്പാളിനെതിരെ പൊരുതി ഇന്ത്യ സെമിയിലേക്ക് കടന്നു. 23 റണ്‍സിനാണ് ഇന്ത്യന്‍ ജയം. 203 റണ്‍സ് വിജയലക്ഷ്യവു...
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ നേപ്പാളിനെതിരെ പൊരുതി ഇന്ത്യ സെമിയിലേക്ക് കടന്നു. 23 റണ്‍സിനാണ് ഇന്ത്യന്‍ ജയം. 203 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാള്‍ മികച്ച ചെറുത്ത് നില്പാണ് നടത്തിയത്.
നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും ആവേശ് ഖാന്‍ 32 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
15 പന്തില്‍ നാല് സിക്‌സ് സഹിതം 32 റണ്‍സെടുത്ത ദീപേന്ദ്ര സിംഗാണ് നേപ്പാളിന്റെ ടോപ്പ് സ്‌കോറര്‍. സണ്‍ദീപ് ജോറ 12 പന്തില്‍ 29 റണ്‍സെടുത്തു. നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറി 100 (49) യാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. എട്ട് ഫോറും ഏഴ് സിക്‌സുമാണ് ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ റിങ്കു സിംഗും 37 (15), ശിവം ദുബെയും 25(19) നടത്തിയ കൂറ്റന്‍ അടികളാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. രണ്ട് ഫോറും നാല് സിക്‌സും സഹിതമാണ് റിങ്കു 37 റണ്‍സെടുത്തത്.
Keywords: Asian Games, Cricket, India
COMMENTS