ഗാസ : ഇസ്രായേല്‍ ഹമാസിനു നേരെ നടത്തിയ ബോംബ് ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 13 ഇസ്രായേല്‍ പൗരന്മാര് കൊല്ലപ്പ...
ഗാസ: ഇസ്രായേല്‍ ഹമാസിനു നേരെ നടത്തിയ ബോംബ് ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 13 ഇസ്രായേല്‍ പൗരന്മാര് കൊല്ലപ്പെട്ടതായി ഹമാസ്.
അവകാശവാദം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു.
13 പേരില്‍ ആറ് പേര് വടക്കന്‍ ഗാസയിലും ഏഴ് പേര് മറ്റിടങ്ങളിലും കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ബന്ദികളാക്കപ്പെട്ടവര്‍ ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹമാസ് നല്‍കിയിട്ടില്ല. ഇസ്രായേല്‍ അധികൃതരുടെ കണക്കനുസരിച്ച് ഗാസയില്‍ ഹമാസ് 150 ഓളം പേരെ ബന്ദികളാക്കിയിട്ടുണ്ട്.
COMMENTS