ഭാവിയില്‍ പെട്രോള്‍ പമ്പുകളില്‍ പണമടയ്ക്കാന്‍ പണമോ കാര്‍ഡോ സ്മാര്‍ട്ട്ഫോണോ ആവശ്യമില്ല. ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട് കാര്‍ പെട്രോള്‍ ...
ഭാവിയില്‍ പെട്രോള്‍ പമ്പുകളില്‍ പണമടയ്ക്കാന്‍ പണമോ കാര്‍ഡോ സ്മാര്‍ട്ട്ഫോണോ ആവശ്യമില്ല. ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട് കാര്‍ പെട്രോള്‍ പമ്പുകളിലും ഫാസ്ടാഗിലും എല്ലാ പേയ്മെന്റുകളും സ്വയമേവ നടത്തും. ഇതിനായി നിങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങുകയോ ഏതെങ്കിലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുകയോ ചെയ്യേണ്ടതില്ല.
അടുത്തിടെ എംജി മോട്ടോഴ്സും ഭാരത് പെട്രോളിയവും ഈ പുതിയ സാങ്കേതികവിദ്യയുടെ ട്രയല്‍ റണ്‍ നടത്തുകയും ഇത് പൂര്‍ണമായും വിജയിച്ചെന്നുമാണ് അവകാശവാദം. യഥാര്‍ത്ഥത്തില്‍, ഈ പുതിയ ഫീച്ചറിന്റെ പേര് 'പേ ബൈ കാര്‍' (കാര്‍ വഴി പണം നല്‍കുക) എന്നാണ്. ഈ പുതിയ കണ്ടുപിടിത്തത്തില്‍, നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഇതുവരെ ചെയ്തിരുന്ന ജോലികള്‍ നിങ്ങളുടെ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വഴി ചെയ്യാവുന്നതാണ്.
ഈ പുതിയ കണ്ടുപിടിത്തത്തില്‍, ആദ്യം നിങ്ങളുടെ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി യുപിഐ സംയോജിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുള്‍പ്പെടെ ഫാസ്ടാഗിനുള്ള പേയ്മെന്റ് നിങ്ങളുടെ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വഴി നേരിട്ട് നടത്തും.
നിങ്ങള്‍ കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ എത്തിയെന്ന് കരുതുക. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിങ്ങള്‍ നിറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഇന്ധനത്തിന്റെ അളവ് നല്‍കുക. സിസ്റ്റത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്പീക്കര്‍ ഇക്കാര്യം ഓഡിയോയിലൂടെ പമ്പ് ജീവനക്കാരനോട് പറയും. ഇന്ധനം നിറച്ചതിന് ശേഷം, നിങ്ങളുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വഴിയുള്ള പേയ്മെന്റിന് നിങ്ങള്‍ അനുവാദം കൊടുക്കുകയേ വേണ്ടൂ. അതുപോലെ ഈ പുതിയ ഫീച്ചര്‍ ഫാസ്ടാഗിലും പ്രവര്‍ത്തിക്കും.
സമീപഭാവിയില്‍ത്തന്നെ ഇത്തരത്തിലൊരു പേമെന്റ് സംവിധാനം നിലവില്‍ വരുമെന്നാണ് വിവരം.
COMMENTS