കൊച്ചി: മുന്‍ തോല്‍വികള്‍ക്ക് പകരം വീട്ടി വിജയത്തിലേക്ക് കുതിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ബംഗളൂരു എഫ് സിയെ തകര്‍ത്ത് തരിപ്പണമാക്കി ഒന്നിനെത...
കൊച്ചി: മുന്‍ തോല്‍വികള്‍ക്ക് പകരം വീട്ടി വിജയത്തിലേക്ക് കുതിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ബംഗളൂരു എഫ് സിയെ തകര്‍ത്ത് തരിപ്പണമാക്കി ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് ആവേശോജ്വലമായ തുടക്കം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
സുനില്‍ ഛേത്രി നേടിയ ഫ്രീകിക്കില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സീസണിലെ പ്ലേഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വിവാദ വാക്കൗട്ടിന് ആറു മാസത്തിന് ശേഷമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
പ്രതിരോധ താരത്തിന്റെ സെല്‍ഫ് ഗോളില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടിയതെങ്കില്‍, രണ്ടാം ഗോള്‍ ബംഗളൂരു ഗോളിയുടെ പിഴവില്‍ നിന്നാണ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ നേടിയത്.
ആദ്യം ഒന്ന് പതുങ്ങിയെങ്കിലും ഇടവേളയ്ക്ക് ശേഷം കളം അറിഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്സ് വിജയത്തിന്റെ മധുരം നുണഞ്ഞു.
COMMENTS