Kerala cabinet reshuffle soon
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഉടന്‍ പു:നസംഘടന നടക്കാന്‍ സാധ്യത. വരുന്ന നവംബറില്‍ പു:നസംഘടന നടന്നേക്കുമെന്നാണ് സൂചന.
നേരത്തെയുള്ള ധാരണപ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിയാനാണ് സാധ്യത. പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായാണ് റിപ്പോര്‍ട്ട്.
എ.എം ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുകയും പകരം മന്ത്രി വീണ ജോര്‍ജ് സ്പീക്കറാകുമെന്നും സൂചനയുണ്ട്.
Keywords: Kerala cabinet, Reshuffle, November
COMMENTS