ഇറാഖ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ ആളിക്കത്തി നൂറിലേറെ പേര്‍ മരിച്ചു. 150 ലധികം പേര്‍ക്ക...
ഇറാഖ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ ആളിക്കത്തി നൂറിലേറെ പേര്‍ മരിച്ചു. 150 ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തിലാണ് ദുരന്തമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം അറിയിച്ചു. ബെല്‍ജിയവും റഷ്യയുമടക്കം നിരവധി ലോക നേതാക്കളാണ് ഇറാഖിന് അനുശോചനം അറിയിച്ചത്.
Keywords: Iraq, Fire Accident, 100 death
COMMENTS