KPA withdraws Manipur government support
ഇംഫാല്‍: മണിപ്പൂരില്‍ കലാപം കൊടുമ്പിരിക്കൊണ്ടിരിക്കെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എം.എല്‍.എമാര്‍. കുക്കി പീപ്പിള്‍സ് അലയന്‍സ് (കെപിഎ) വിഭാഗത്തിലെ രണ്ട് എം.എല്‍.എമാരാണ് ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച് അവര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി.
മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ പ്രതിഷേധിച്ചാണ് നടപടി. ഇനിയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ ഗവര്‍ണര്‍ക്കുള്ള കത്തില്‍ വ്യക്തമാക്കി. അതേസമയം കേവല ഭൂരിപക്ഷമുള്ളതിനാല്‍ രണ്ടുപേരുടെ കൊഴിഞ്ഞുപോക്ക് സര്‍ക്കാരിന് ഭീഷണിയാകില്ല.
Keywords: Manipur, KPA, Withdraw, BJP
COMMENTS