കോട്ടയം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവില്‍ നിന്ന് ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപ...
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവില്‍ നിന്ന് ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. വിമാനത്താവളത്തില്‍ നിന്ന് ആദ്യം അദ്ദേഹത്തിന്റെ വസതിയിലേക്കും തുടര്‍ന്ന് നാലുമണിയോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനും വയ്ക്കും.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധനാലയമായ സെക്രട്ടേറിയറ്റിനു സമീപത്തെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ കൊണ്ടുവരും. ആറു മണിയോടെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ പൊതുദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്തെ ജഗതിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തിക്കും.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും വിലാപയാത്രയായി കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കെ പി സി സി ഓഫിസിലും സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളിലും പൊതു ദര്‍ശനത്തിനു വയ്ക്കും.
Key Words: Oommen Chandy's funeral, Thursday
COMMENTS