BCCI said that the Indian cricket team's West Indies tour will start from July 12. The tour consists of two Tests, three ODIs and five T20Is
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലായ് 12 മുതലെന്ന് ബി.സി.സി.ഐ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ജൂലായ് 12-ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് തുടക്കം. ജൂലായ് 27ന് ഏകദിന പരമ്പരയ്ക്കും ഓഗസ്റ്റ് മൂന്നിന് ടി20 പരമ്പരയ്ക്കും തുടക്കമാകും.
ജൂലായില്‍ ആരംഭിച്ച് ഓഗസ്റ്റ് വരെ നീളുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ മുഴുവന്‍ ഷെഡ്യൂളും ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു.
2019ല്‍ എല്ലാ ഫോര്‍മാറ്റിലും പരമ്പര സ്വന്തമാക്കി ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയിരുന്നു.
രണ്ട് ടെസ്റ്റുകളോടെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്, ഇത് 2023-2025 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കമിടും.
ജൂലായ് 12 മുതല്‍ 16 വരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്ക് ആതിഥേയത്വം വഹിക്കും, തുടര്‍ന്ന് ജൂലായ് 20 മുതല്‍ 24 വരെ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ രണ്ടാം ടെസ്റ്റ് നടക്കും. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള നൂറാം ടെസ്റ്റ് മത്സരം കൂടിയാണ് രണ്ടാം ടെസ്റ്റ്.
Summary: BCCI said that the Indian cricket team's West Indies tour will start from July 12. The tour consists of two Tests, three ODIs and five T20Is. The test matches will begin on July 12. The ODI series will start on July 27 and the T20 series on August 3.
COMMENTS