Firing at Punjab military station: 4 deaths
ചണ്ഡീഗഢ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ ആക്രമണമുണ്ടായത്. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. അതേസമയം സ്ഥലത്ത് നടന്നത് ഭീകരാക്രമണം അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Keywords: Firing, Military station, Punjab, 4 deaths
COMMENTS