The Nedumbassery airport, which was closed after a helicopter accident near the runway, has reopened. Services are back to normal. The runway was open
സ്വന്തം ലേഖകന്‍
കൊച്ചി : റണ്‍വേയ്ക്കു സമീപം ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി വീണതിനെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടുണ്ട്.
ക്രെയിന്‍ ഉപയോഗിച്ച് ഹെലികോപ്റ്റര്‍ നീക്കിയതിനുശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റണ്‍വേ തുറന്നത്. അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നു ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് മാര്‍ക്ക് 3 ഹെലികോപ്റ്ററാണ് പകല്‍ 12.15ന് നിലംപതിച്ചത്. പരിശീലന പറക്കലിനായി ഉയര്‍ന്ന ഉടന്‍ നിയന്ത്രണം തെറ്റ് കോപ്ടര്‍ താഴെ വീഴുകയായിരുന്നു. 150 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് കോപ്ടര്‍ നിലം പതിച്ചത്.
അപകടത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ സുനില്‍ ലോട്ലയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മൂന്ന് ഉദ്യോഗസ്ഥരാണ് കോപ്റ്ററില്‍ ഉണ്ടായത്. കോസ്റ്റ്ഗാര്‍ഡ് ഹാങ്ങറില്‍ നിന്ന് റണ്‍വേയിലെത്തി പറന്നുയരാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം.
റണ്‍വേ അടച്ചതിനെ തുടര്‍ന്ന് മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം തിരുവനന്തപുരത്തേയ്ക്കു തിരിച്ചുവിട്ടു. മാലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്.
മുംബയ് തീരത്ത് വച്ചും ഈ ഹെലികോപ്റ്റര്‍ അപടത്തില്‍പ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം പരിശീലന പറക്കല്‍ നടത്താനൊരുങ്ങവെയാണ് വീണ്ടും അപകടമുണ്ടായത്.
COMMENTS