Sharon Raj murder case
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. ക്രൈംബ്രാഞ്ചിന്റെ നിര്‍ബന്ധപ്രകാരമാണ് കുറ്റസമ്മതം നടത്തിയതെന്നും അപ്രകാരം ചെയ്താല്‍ അമ്മയെയും അമ്മാവനെയും കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞതിനാലാണ് സമ്മതിച്ചതെന്നും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഗ്രീഷ്മ മൊഴി മാറ്റി നല്‍കി.
അതേസമയം ആദ്യ ദിവസം തന്നെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതായാണ് ക്രൈംബ്രാഞ്ച് മൊഴി നല്‍കിയിരിക്കുന്നത്. ഷാരോണിന് പല തവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയിരുന്നതായി ഗ്രീഷ്മ സമ്മതിച്ചതായാണ് മൊഴി.
Keywords: Sharon Raj murder case, Greeshma, Crime branch
COMMENTS