High court order about V.C issue in Kerala
തിരുവനന്തപുരം: വി.സി നിയമനവുമായി ബന്ധപ്പെട്ട് അടിക്കടി വരുന്ന ഹൈക്കോടതി വിധികള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നു. സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗവര്‍ണറുടെ വാദം ശരിയാണെന്ന തരത്തിലാണ് കോടതി വിധികള്‍ വരുന്നത്.
കഴിഞ്ഞ ദിവസം സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഡോ.സിസ തോമസിന് ഗവര്‍ണര്‍ നല്‍കിയ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഡോ.സിസ തോമസിന് ചുമതല നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റെങ്കിലും സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം കാരണം അവര്‍ക്ക് ഇതുവരെ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിരുന്നു.
ഈ വിധികളെല്ലാം ചൂണ്ടിക്കാട്ടുന്നത് യു.ജി.സി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പാടുള്ളൂയെന്ന ഗവര്‍ണറുടെ നിലപാട് ശരിയാണെന്നാണ്.
COMMENTS