ലണ്ടന്‍ : ബ്രിട്ടനെ പുതുയുഗത്തിലേക്ക് നയിച്ച എലിസബത്ത് II രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് സ്‌കോട്ട്‌ലന്‍ഡിലെ ബല്...
ലണ്ടന്‍ : ബ്രിട്ടനെ പുതുയുഗത്തിലേക്ക് നയിച്ച എലിസബത്ത് II രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് സ്‌കോട്ട്‌ലന്‍ഡിലെ ബല്‍മോറലിലുള്ള കൊട്ടാരത്തില്‍ അവര്‍ അന്ത്യശ്വാസം വലിച്ചുവെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള പ്രസ്താവന പറയുന്നു.
1952-ല്‍ സിംഹാസനസ്ഥയായ എലിസബത്ത് ബ്രിട്ടനെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കാലത്ത് നയിച്ചു. ഒരു സാമ്രാജ്യത്തിന്റെ അദ്ധ്യക്ഷയായാണ് അവര്‍ ഭരണം ആരംഭിച്ചത്.
1837 മുതല്‍ 1901 വരെ ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് മറികടന്ന് 2015-ല്‍ എലിസബത്ത് യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം സേവിച്ച രാജ്ഞിയായി.
എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവാകും. ബ്രിട്ടീഷ് ജനത ഏറെ ആരാധിച്ചിരുന്ന വ്യക്തിത്വമാണ് എലിസസബത്ത് രാജ്ഞി. ലോകമെമ്പാടും നിന്നും അവരുടെ നിര്യാണത്തില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്.
COMMENTS