ദുബായ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് അഞ്ചു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴുവി...
ദുബായ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് അഞ്ചു വിക്കറ്റ് ജയം.
ടോസ് നഷ്ടപ്പെട്ട്
ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി.
രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ മുൻ ക്യാപ്ടൻ വിരാട് കൊലി (60),നായകൻ രോഹിത് ശർമ്മ (28), വൈസ് ക്യാപ്ടൻ കെ.എൽ രാഹുൽ (28) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോറിലെത്താൻ സഹായമായത്.
മറുപടിക്കിറങ്ങിയ പാകിസ്ഥാനു വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ മുഹമ്മദ് റിസ്വാനും 20 പന്തിൽ 42 റൺസടിച്ച മുഹമ്മദ് നവാസും മികച്ച പ്രകടനം കാഴ്ചവച്ചു.
നവാസാണ് മാൻ ഒഫ് ദ മാച്ച്.
ഇതോടെ, അപ്രതീക്ഷിത അട്ടിമറികളുണ്ടായില്ലെങ്കിൽ ഇന്ത്യ- പാകിസ്ഥാൻ ഫൈനലിന് കളമൊരുങ്ങുകയാണ്.
COMMENTS