Ex Sri lanka president Gotabaya Rajapaksa returns
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യംവിട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ തിരിച്ചെത്തി. കൊളംബോ വിമാനത്താവളത്തിലെത്തിയ രാജപക്‌സയെ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. രാജപക്‌സയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് ശ്രീലങ്കന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലായ് യില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭമുണ്ടായപ്പോള്‍ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുകയായിരുന്നു. ഇതിനു തൊട്ടു മുന്‍പായി പ്രസിഡന്റ് രാജപക്‌സെ മാലിദ്വീപിലേക്ക് കടക്കുകയും അവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയുമായിരുന്നു.
അവിടെവച്ച് പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജപക്‌സെ പിന്നീട് തായ്‌ലന്‍ഡിലേക്ക് പോയി. അവിടെനിന്നും തനിക്ക് തിരിച്ചുവരവിന് അവസരമൊരുക്കണമെന്ന് ശ്രീലങ്കന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും തിരിച്ചെത്തുകയുമായിരുന്നു.
Keywords: Sri Lanka, Gotabaya Rajapaksa, Return
COMMENTS