Music director R.Somasekharan passes away
തിരുവനന്തപുരം: സംഗീതസംവിധായകന്‍ ആര്‍.സോമശേഖരന്‍ (77) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. സിനിമകള്‍ക്കു പുറമെ സീരിയലികള്‍ക്കും ഭക്തിഗാനങ്ങള്‍ക്കുമൊക്കെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
1982 ല്‍ ഇതും ഒരു ജീവിതം എന്ന സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനം ഒരുക്കിയാണ് രംഗത്തെത്തിയത്. തുടര്‍ന്ന് ജാതകം, ആര്‍ദ്രം, അന്ത്യം തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചു. പിന്നീട് അന്‍പതോളം സിനിമകള്‍ക്കും നാല്‍പ്പതോളം ഭക്തിഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു.
Keywords: Music director, R.Somasekharan, Passes away
COMMENTS