പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. പ്രതി...
പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി.
പ്രതികൾ കേസ് അട്ടിമറിക്കാനായി സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ച് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹർജിയിലാണ് മണ്ണാർകാട് എസ്സി/എസ്ടി കോടതി ജാമ്യം റദ്ദാക്കിയത്
. ഹൈക്കോടതിയാണ് 12 പ്രതികൾക്ക് ജാമ്യം നല്കിയിരുന്നത്.
കേസിലെ 13 സാക്ഷികൾ അടുത്തിടെ കൂറുമാറിയിരുന്നു.
ഇത് വൻ വിവാദമായിരുന്നു.
COMMENTS